Pages

Monday, April 18, 2011

തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റ് ഗംഭീരം, അവര്‍ണ്ണനീയം

ബ്ലോഗെഴുത്തിന്റെ അനന്ത സാധ്യതകള്‍ ചര്‍ച്ചചെയ്ത് ഭാഷാപിതാവിന്റെ മണ്ണില്‍ ബ്ലോഗര്‍മാരുടെ സംഗമം നടന്നു. പുതുതായി ബ്ലോഗെഴുത്തില്‍ താത്പര്യമുള്ളവര്‍ക്ക് അക്ഷരമുറ്റത്തുനിന്ന് തുടക്കംകുറിക്കാനുള്ള പരിശീലനം നല്‍കിയാണ് സംസ്ഥാനതല കൂട്ടായ്മ സമാപിച്ചത്.

ബ്ലോഗെഴുത്തുകാരുടെ നാലാമത്തെ കൂട്ടായ്മയായിരുന്നു തുഞ്ചന്‍പറമ്പില്‍ നടന്നത്. തൊടുപുഴ, ചെറായി, ഇടപ്പള്ളി എന്നിവിടങ്ങളിലായിരുന്നു ആദ്യ മൂന്ന് സംഗമങ്ങളും. വായന മരിക്കുന്നു എന്ന മുറവിളി അവസാനിപ്പിക്കാറായെന്നും ഇന്റര്‍നെറ്റില്‍ വായനയും എഴുത്തും സജീവമായി നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും കൂട്ടായ്മയുടെ വിവിധ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു. ഇന്റര്‍നെറ്റിനെ വികലമായി ഉപയോഗപ്പെടുത്തുന്ന പുതുതലമുറയ്ക്ക് അതേ മാധ്യമം കൊണ്ടുതന്നെ സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവും കൂട്ടായ്മയ്ക്കുണ്ട്.

ബ്ലോഗെഴുത്തുകാരായ സാബു കൊട്ടോട്ടി, ഡോ.രതീഷ്‌കുമാര്‍, നന്ദു എന്നിവരാണ് നാലരമാസത്തെ പരിശ്രമത്തിനൊടുവില്‍ കൂട്ടായ്മ വിളിച്ചുചേര്‍ത്തത്. ഔപചാരികതകള്‍ ഒന്നുമില്ലാതിരുന്ന കൂട്ടായ്മയില്‍ ഉദ്ഘാടനം ഉണ്ടായിരുന്നില്ല. രാവിലെ 10ന് പരിപാടിക്കെത്തിയ 200ഓളം പേര്‍ പരസ്​പരം പരിചയപ്പെടുത്തിയാണ് സംഗമം തുടങ്ങിയത്.

പിന്നീട് മൂന്നുപുസ്തകങ്ങളുടെ പ്രകാശനം സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി നിര്‍വഹിച്ചു. ബ്ലോഗെഴുത്തുകാരുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ച സുവനീര്‍ സാദിഖ് കായംകുളത്തിനും 'കാവാ രേഖ' എന്ന പുസ്തകം ഡോ.ജയന്‍ ഏവൂരിനും 'നീരുറവകള്‍' എന്ന പുസ്തകം ശിവപ്രസാദിനും നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

വിക്കിപീഡിയ എഴുത്തിനെക്കുറിച്ചും അതിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചും ഹബീബ് ക്ലാസ്സെടുത്തു. ബ്ലോഗ് ടിപ്‌സുകളെക്കുറിച്ച് വി.കെ.അബ്ദു ക്ലാസ്സെടുത്തു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ബ്ലോഗറുമായ സജീവിന്റെ മാരത്തണ്‍ കാരിക്കേച്ചര്‍ രചനയും മീറ്റിലുടനീളമുണ്ടായിരുന്നു.

മലയാള ബ്ലോഗെഴുത്തുകള്‍ക്കുപുറമെ മലയാളികളായ ഇംഗ്ലീഷ് ബ്ലോഗര്‍മാര്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍, ബ്ലോഗെഴുത്തില്‍ താത്പര്യമുള്ളവര്‍ എന്നിവരാണ് സംഗമത്തിനെത്തിയത്.

മീറ്റ് ഫോട്ടോകള്‍വാര്‍ത്തകള്‍ക്കും സ്ലൈഡിനും ബന്ധപ്പെട്ടവര്‍ക്ക് കടപ്പാട് രേഖപ്പെടുത്തുന്നു.

13 comments:

 1. ബ്ലോഗ്മീറ്റിന് എല്ലാ ആശംസകളും
  എത്താൻ ഒരുപാട് ആഗ്രഹമുണ്ടാ‍യിട്ടും വരാൻ കഴിഞ്ഞില്ല...

  ReplyDelete
 2. ഈയുള്ളവനവർകളും ഉണ്ടായിരുന്നു തുഞ്ചൻപറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റിൽ!

  ReplyDelete
 3. തുഞ്ചന്‍ പറമ്പ് മീറ്റിനു ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഞാന്‍ മീറ്റിനോടനുബന്ധിച്ച് പുറത്തിറങ്ങിയ വിവരങ്ങളും ലിങ്കുകളും ചേര്‍ത്ത് ഒരു പോസ്റ്റ് പബ്ലിഷ് ചെയ്തിട്ടുണ്ട്.
  താങ്കളുടെ ഈ പോസ്റ്റിന്റെ ലിങ്കും അവിടെ ചേര്‍ക്കുന്നു.
  നന്ദി.

  ഇതാണു ലിങ്ക് :http://entevara.blogspot.com

  ReplyDelete
 4. മനസ്സ്കൊണ്ട് അവിടെയായിരുന്നു... ആശംസകള്‍

  ReplyDelete
 5. വിവരണതിനും ചിത്രങ്ങൾക്കും നന്ദി.അഭിനന്ദനങ്ങളോടെ,

  ReplyDelete
 6. മീറ്റിന്റെ പോസ്റ്റുകള്‍ ആവേശം വീണ്ടും പുനര്‍ജ്ജീവിപ്പിക്കുന്നു,ആശംസകള്‍

  ബ്ലോഗ്‌ മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങളും റിപ്പോര്‍ട്ടുംഇവിടെയുണ്ട്,ദയവായി ഇത് കൂടി കാണുമല്ലോ

  ReplyDelete
 7. തിരൂർ ബ്ലോഗ് മീറ്റ് കുറെ നല്ല അക്ഷരസ്നേഹികളെ സമ്മാനിച്ചു.
  സന്തോഷമായി.

  ReplyDelete
 8. എല്ലാവര്ക്കും ഇത് ഒരു ഉണര്‍വ്വ് ആകട്ടെ!

  ReplyDelete
 9. തുഞ്ചന്‍ പറമ്പിലെ മീറ്റ് വളരെ ഉപകാര പ്രധമായിരുന്നു. കുറെ നല്ല സുഹൃത്തുക്കളെ കിട്ടി. എന്റെ മീറ്റ് അനുഭവങ്ങള്‍ ഞാനും എഴുതിയിട്ടുണ്ട്.
  http://rejipvm.blogspot.com/

  ReplyDelete